കോഴിക്കോട്: 'അവതാരം' ചിത്രത്തില്‍ നായകനായി ജയന് വീണ്ടുമെത്തുന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് മലയാളികളുടെ അനശ്വര നടന് ജയനെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുന്നതെന്ന് സംവിധായകന് വിജീഷ് മണി പറഞ്ഞു.
പ്രശസ്ത സംഗീത സംവിധായകന് സലില്‍ചൗധരിയുടെ മകന് സഞ്ജയ് ചൗധരിയും വയലാര്‍ രാമവര്‍മയുടെ മകന് ശരത്ചന്ദ്രന് വയലാറും സംഗീതസംവിധായകനും ഗാനരചയിതാവുമായി ഈ ചിത്രത്തില്‍ ഒരുമിക്കുന്നു.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ ജയന്റെ സഹോദര പുത്രനും ആനിമേഷന്‍ വിദഗ്ധനുമായ കണ്ണന് നായര്‍ സഹകരിക്കുന്നു. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്നാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്നത് ടി.എ. ഷാഹിദാണ്. ശ്വേതാമേനോന്, കലാഭവന്‍ മണി, സുധീഷ്, ഹരിശ്രീഅശോകന്, ഭീമന് രഘു തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫിബ്രവരി 15ന് ആരംഭിക്കും.
ടി.എ. ഷാഹിദ്, ശരത്ചന്ദ്രന് വയലാര്‍, സഞ്ജയ്ചൗധരി, കണ്ണന്‍നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.